Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fashion Gold Scam

ഫാ​ഷ​ൻ ഗോ​ൾ​ഡ് ത​ട്ടി​പ്പ്;വ​ണ്ടി​ച്ചെ​ക്ക് കേ​സി​ൽ ക​മ​റു​ദ്ദീ​നെ​യും പൂ​ക്കോ​യ ത​ങ്ങ​ളെ​യും വെ​റു​തേ​വി​ട്ടു

കാ​​​ഞ്ഞ​​​ങ്ങാ​​​ട്: ഫാ​​​ഷ​​​ൻ ഗോ​​​ൾ​​​ഡ് സ്വ​​​ർ​​​ണ​​​നി​​​ക്ഷേ​​​പ ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​ണ്ടി​​​ച്ചെ​​​ക്ക് കേ​​​സി​​​ൽ മു​​​സ്‌​​ലിം ​ലീ​​​ഗ് നേ​​​താ​​​വും മു​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ എം.​​​സി. ക​​​മ​​​റു​​​ദ്ദീ​​​നെ​​​യും ലീ​​​ഗ് നേ​​​താ​​​വ് ടി.​​​കെ. പൂ​​​ക്കോ​​​യ ത​​​ങ്ങ​​​ളെ​​​യും വെ​​​റു​​​തേ​​​വി​​​ട്ടു.

ഉ​​​ദു​​​മ പ​​​ടി​​​ഞ്ഞാ​​​ർ സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് റ​​​ഫീ​​​ഖ് ഹ​​​ബീ​​​ബു​​​ള്ള ന​​​ൽ​​​കി​​​യ കേ​​​സി​​​ലാ​​​ണു പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ൾ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി തെ​​​ളി​​​യി​​​ക്കാ​​​ൻ പ​​​രാ​​​തി​​​ക്കാ​​​ര​​​ന് സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഹൊ​​​സ്ദു​​​ർ​​​ഗ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി ജ​​​ഡ്ജ് ബാ​​​ലു ദി​​​നേ​​​ശ് ഇ​​​രു​​​വ​​​രെ​​​യും വെ​​​റു​​​തെ വി​​​ട്ട​​​ത്.

ഫാ​​​ഷ​​​ൻ ഗോ​​​ൾ​​​ഡി​​​ന്‍റെ പേ​​​രി​​​ൽ പ​​​രാ​​​തി​​​ക്കാ​​​ര​​​നി​​​ൽ​​​നി​​​ന്ന് 20 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പം സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും പി​​​ന്നീ​​​ട് ഇ​​​ത് തി​​​രി​​​കെ ന​​​ൽ​​​കു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ൽ സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് കാ​​​സ​​​ർ​​​ഗോ​​​ഡ് ശാ​​​ഖ​​​യി​​​ൽ നി​​​ന്നു​​​ള്ള പ​​​ണ​​​മി​​​ല്ലാ​​​ത്ത ചെ​​​ക്ക് ന​​​ൽ​​​കി വ​​​ഞ്ചി​​​ക്കു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു കേ​​​സ്.

എം.​​​സി. ക​​​മ​​​റു​​​ദ്ദീ​​​ൻ ഉ​​​ൾ​​​പ്പെ​​​ട്ട ഫാ​​​ഷ​​​ൻ ഗോ​​​ൾ​​​ഡ് സ്വ​​​ർ​​​ണ​​​നി​​​ക്ഷേ​​​പ​​​ത്ത​​​ട്ടി​​​പ്പു​​​കേ​​​സ് ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​കാ​​​ല​​​ത്ത് ഏ​​​റെ കോ​​​ളി​​​ള​​​ക്കം സൃ​​​ഷ്ടി​​​ച്ചി​​​രു​​​ന്നു. നൂ​​​റി​​​ല​​​ധി​​​കം കേ​​​സു​​​ക​​​ളാ​​​ണ് മ​​​ഞ്ചേ​​​ശ്വ​​​രം എം​​​എ​​​ൽ​​​എ​​​യാ​​​യി​​​രു​​​ന്ന ക​​​മ​​​റു​​​ദ്ദീ​​​നും പൂ​​​ക്കോ​​​യ ത​​​ങ്ങ​​​ള​​​ട​​​ക്ക​​​മു​​​ള്ള ബി​​​സി​​​ന​​​സ് പ​​​ങ്കാ​​​ളി​​​ക​​​ൾ​​​ക്കു​​​മെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​പ്പെ​​​ട്ട​​​ത്. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​വ​​​ർ മാ​​​സ​​​ങ്ങ​​​ളോ​​​ളം ജ​​​യി​​​ലി​​​ലാ​​​കു​​​ക​​​യും ക​​​മ​​​റു​​​ദ്ദീ​​​ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സീ​​​റ്റ് നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ആ​​​ദ്യം വി​​​ചാ​​​ര​​​ണ​​​യ്ക്കെ​​​ത്തി​​​യ കേ​​​സു​​​ക​​​ളി​​​ലൊ​​​ന്നി​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ ഇ​​​വ​​​ർ​​​ക്ക് ആ​​​ശ്വാ​​​സ​​​വി​​​ധി ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​മ​​​റു​​​ദ്ദീ​​​നു വേ​​​ണ്ടി അ​​​ഡ്വ.​​​പി.​​​കെ. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​നും പൂ​​​ക്കോ​​​യ ത​​​ങ്ങ​​​ൾ​​​ക്കു വേ​​​ണ്ടി അ​​​ഡ്വ.​​​പി.​​​വൈ. അ​​​ജ​​​യ​​​കു​​​മാ​​​റു​​​മാ​​​ണ് ഹാ​​​ജ​​​രാ​​​യ​​​ത്.

Latest News

Corehub Up